അധ്യാപനം എന്ന പവിത്രമായ കരിയർ
എഴുതിയത്: പി.ടി ഫിറോസ്
മറ്റെല്ലാ തൊഴിലുകളെയും സൃഷ്ടിക്കുന്ന ഒരേയൊരു തൊഴിലാണ് അധ്യാപനം എന്ന ചൊല്ല്
അധ്യാപനം എന്ന കരിയറിന്റെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്. അഭിരുചിയും
താല്പര്യവുമുള്ളവർക്ക് തിളങ്ങു വാൻ കഴിയുന്ന മികവുറ്റതും പവിത്രവുമായ മേഖല എന്ന
നിലയിൽ അധ്യാപനം പുതിയ സാധ്യതകളാണ് തുറന്നിടുന്നത്. സമൂഹത്തിൽ മാന്യമായ പരിഗണന, ആദരവ്
എന്നിവ ലഭിക്കുന്നതിന് പുറമേ ഒരു തലമുറയെ വാർത്തെടുക്കാൻ നിമിത്തമാകുന്നു എന്നതും
ഏറെ ശ്രദ്ധേയമാണ്.
നഴ്സറി കുട്ടികളുടെ അധ്യാപകർ മുതൽ ഏറ്റവും ഉന്നതമായ സാങ്കേതിക മെഡിക്കൽ
സ്ഥാപനങ്ങളിൽ വരെ നീണ്ടുകിട ക്കുന്നതാണ് ഈ പ്രൊഫഷൻ. അധ്യാപനത്തോടുള്ള അഭിനിവേശം, മികച്ച
ആശയവിനിമയശേഷി, ക്ഷമ,
സഹാനുഭൂതി,ടൈം
മാനേജ്മെന്റ് തുടങ്ങിയ ശേഷികൾ ഉള്ളവർക്കാണ് മികച്ച അധ്യാപകരായി ശോഭിക്കാൻ
സാധിക്കുക.
നഴ്സറി ടീച്ചർ പരിശീലനം
നഴ്സറി ക്ലാസുകളിൽ അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർക്ക് നഴ്സ റി ടീച്ചേഴ്സ്
എഡ്യൂക്കേഷൻ പ്രോഗ്രാം ചെയ്യാവുന്നതാണ്. കേരള സ ർക്കാരിന് കീഴിൽ കോഴിക്കോട്
നടക്കാവ് ടിടിഐ, ആലപ്പുഴ ടിടിഐ, തിരുവനന്തപുരം
ടിടിഐ എന്നിവിടങ്ങളിൽ ഈ കോഴ്സ് പഠിക്കാം 9 സർക്കാർ അംഗീകൃത സ്ഥാപനങ്ങളുമുണ്ട്.
രണ്ടുവർഷമാണ് കോഴ്സ് കാലാവധി. 45% മാർക്കിൽ കുറയാതെ പ്ലസ് ടു / ഹയർ സെക്കൻഡറി
തത്തുല്യ ബോർഡ് പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. പഠി ക്കാൻ ഉദ്ദേശിക്കുന്ന
സ്ഥാപനത്തിലേക്ക് അപേക്ഷ പൂരിപ്പിച്ചു നൽകണം.
ഫോം education.kerala.gov.in സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഈ കോ ഴ്സ് പഠിച്ചവർക്ക് സർക്കാർ മേഖലയിൽ തൊഴിലവസരങ്ങൾ പൊതു വേ കുറവാണെങ്കിലും
സ്വകാര്യ സ്കൂളുകളിൽ നിരവധി അവസരങ്ങൾ ഉണ്ട്. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള
ബ്രോഡ്കാസ്റ്റ് എൻജി നീയറിങ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് (ബെസിൽ ട്രെയിനിങ്
ഡിവിഷൻ) നടത്തുന്ന മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്സറി
ടീച്ചർ ട്രെയിനിങ് കോഴ്സുകൾക്ക് കേരളത്തിൽ പലയിടത്തും പഠന കേന്ദ്രങ്ങൾ ഉണ്ട്.
എൽപി / യുപി സ്കൂൾ
എൽ പി, യു പി തലങ്ങളിൽ അധ്യാപകരായി പ്രവർത്തിക്കുവാൻ പ്ലസ് ടു കഴിഞ്ഞു ഡിപ്ലോമ
ഇൻ എലമെന്ററി എജുക്കേഷൻ (ഡി എൽ എഡ്) പൂർത്തിയാക്കി കേരള ടീച്ചർ എലിജിബിലിറ്റി
ടെസ്റ്റ് (കെ ടെറ്റ്) യോഗ്യത നേടണം. ഡിഎൽഎഡ് കോഴ്സുകൾക്ക് സർക്കാർ / എയ്ഡഡ്
മേഖലയിലെ പ്രവേശനത്തിനും സ്വാശ്രയ മേഖലയിലെ പ്രവേശനത്തിനും വെവ്വേറെ അപേക്ഷിക്കണം.
ഹിന്ദി, അറബിക്,
ഉറുദു, സംസ്കൃതം
വിഷയങ്ങളിലെ ഡി.എൽഎഡ് പ്രോഗ്രാമും പൊതുവായ മറ്റൊരു ഡിഎൽഎഡ് പ്രോഗ്രാമും ഉണ്ട്. ഈ
പ്രോഗ്രാമുകൾ സംബന്ധിച്ച അറിയിപ്പുകൾ education.kerala.gov.in
എന്ന
വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഹൈസ്കൂൾ അധ്യാപനം
ഡിഗ്രിയും ബന്ധപ്പെട്ട വിഷയങ്ങളിലെ ബാച്ചിലർ ഓഫ് എജുക്കേഷൻ (ബിഎഡ്) കോഴ്സും
പൂർത്തിയാക്കിയതിനുശേഷം കെ ടെറ്റ് മൂന്ന് യോഗ്യത നേടി ഹൈസ്കൂൾ വിഭാഗം അധ്യാപകരാവാം
ബിരുദത്തിന് ശേഷം ബി. എഡ് പ്രവേശനത്തിന് ശ്രമിക്കുന്നതിനു പകരം പ്ലസ് ടു
കഴിഞ്ഞതിനുശേഷം നാലുവർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് ബി എഡ് പൂർത്തിയാക്കിയാലും
മതി. കെ ടെറ്റ് യോഗ്യ തക്ക് പകരം സിബിഎസ് നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി
ടെസ്റ്റ് (സി ടെറ്റ്) യോഗ്യത നേടിയാൽ കേന്ദ്രീയ വിദ്യാലയങ്ങൾ അടക്കമുള്ള
സ്ഥാപനങ്ങളിലെ അധ്യാപന യോഗ്യതയാവും.
ഹയർസെക്കൻഡറി വിഭാഗം
ബിരുദാനന്തരം ബിരുദവും ബി എഡും നേടിയവർക്ക് അധ്യാപന അഭിരുചി പരീക്ഷയായ
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) യോഗ്യത നേടിയാൽ ഹയർസെക്കൻഡറി സ്കൂളിൽ
അധ്യാപകരാവാം. കൊമേ ഴ്സ്, ഫ്രഞ്ച്,
ജർമൻ, ജിയോളജി, ഹോം
സയൻസ്, ജേണലിസം, ലാറ്റി ൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽ
വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക്ക്
എന്നീ വിഷയങ്ങളിൽ ബിരു ദാനന്തര ബിരുദമുള്ളവർക്ക് സെറ്റ് പരീക്ഷ എഴുതാൻ നിലവിൽ ബി എഡ്
ആവശ്യമില്ല.
കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ
ടെക്നോളജി, സോഫ്റ്റ്വെയർ എൻജിനീയറിങ് എന്നിവയിൽ എംടെക്ക്, എംസിഎ, എം
എസ് സി, കമ്പ്യൂട്ടർ സയൻസ് യോഗ്യ തകളുള്ളവർക്ക് വ്യവസ്ഥകൾക്ക്
വിധേയമായി ഹയർസെക്കൻഡറി തലത്തിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപകരാവാം.
കോളേജ്,
യൂണിവേഴ്സിറ്റി
ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്)
യോഗ്യത നേടിയാൽ കോളേജ് തലത്തിലും, ബിരുദാ നന്തര ബിരുദ
പഠനത്തിനുശേഷം പി എച്ച് ഡി കൂടി നേടിയാൽ യൂണിവേഴ്സിറ്റി തലത്തിലും ജോലി നേടാൻ
സാധിക്കും.
മറ്റ് അവസരങ്ങൾ
ഇതിനുപുറമേ അനുയോജ്യമായ യോഗ്യതകൾ നേടി ഭിന്നശേഷി സ്കൂൾ, മെഡിക്കൽ, എൻജിനീയറിംഗ്, ഡിസൈൻ, ഹോട്ടൽ
മാനേജ്മെന്റ്, പാരാമെഡിക്കൽ, മാനേജ്മെന്റ്, പോളിടെക്നിക്, ഐടിഐ, ടീച്ചേഴ്സ്
ട്രെയിനിങ് കോളേജ് തുടങ്ങിയ എല്ലാ മേഖലകളിലും അധ്യാപകരാവാൻ അവസരങ്ങളുണ്ട്.
