SET - സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാം

 


സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാം

 

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 2025 ന് ഓൺലൈനായി സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം. പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭിക്കും.

 

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും  പി.ഡബ്ല്യു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

 

പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം, അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം. ഇങ്ങനെ സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ  ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.

 

ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈനായി അടയ്ക്കണം. പി.ഡബ്ല്യു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളിൽപ്പെടുന്നവർ  ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2023 സെപ്റ്റംബർ 26 നും 2024 ഒക്ടോബർ 25 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസാകുന്ന പക്ഷം  അപേക്ഷയോടൊപ്പം ഹാജരാക്കണം.

 

പി.ഡബ്ല്യു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം ഒക്ടോബർ 30 ന് മുമ്പ് തിരുവനന്തപുരം എൽ ബി എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയയ്ക്കണം. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ 'ഓൺലൈൻ' ആയി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20ന് രാത്രി 12ന് മുമ്പ് പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും

NOON FEEDING PLANNER (updated on 29-08-2024)




ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകൾ വളരെ പെട്ടെന്ന് തയ്യാറാക്കുവാനും
  • Consolidated Noon Feeding Attendance Register
  • Supplementary Nutrition scheme Expenditure Statement ( Egg & Milk)
  • EXPENDITURE STATEMENT ( Material Cost etc) 
  • NMP
  • K2
തുടങ്ങീ രേഖകൾ പ്രിന്റെടുക്കുവാനും വരവുചെലവുകൾ പ്ളാൻ ചെയ്യാനും ഏറെ സഹായിക്കുന്ന NOON FEEDING PLANNER (updated on 29-08-2024) ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ....


EXPENDITURE STATEMENT CREATOR (സ്കൂൾ ഉച്ചഭക്ഷണ പദ്ധതി)



സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രകാരം തയ്യാറാക്കേണ്ട  EXPENDITURE STATEMENT  ഇനി വളരെ എളുപ്പത്തിൽ  തയ്യാറാക്കാൻ സഹായിക്കുന്ന NOON FEEDING EXPENDITURE STATEMENT CREATOR   (Version 1.1 ) 


Windows Version



എയ്ഡഡ് സ്കൂൾ : നിയമനാംഗീകാര അപേക്ഷയിലെ വിവരങ്ങൾ ആധികാരികത പരിശോധിച്ച് മാത്രം അംഗീകാരം നൽകണമെന്ന്

എയ്ഡഡ് സ്കൂൾ : സമന്വയ മുഖേന സമർപ്പിക്കപ്പെടുന്ന നിയമനാംഗീകാര അപേക്ഷയിലെ വിവരങ്ങൾ ആധികാരികത പരിശോധിച്ച് മാത്രം അംഗീകാരം നൽകണമെന്ന് DGE നിർദ്ദേശം..








IT QUIZ 7












എൽ.പി, യു.പി ടീച്ചർ ചുരുക്കപ്പട്ടിക ഉടൻ.

 


മാറിയ പാഠ പുസ്തകങ്ങൾ: അഭിപ്രായം രേഖപ്പെടുത്താം


 
പാഠ്യപദ്ധതി നവീകരണത്തിന്റെ ഭാഗമായി 1, 3, 5, 7 , 9 ക്ലാസ്സുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെയും ആക്ടിവിറ്റിബുക്കുകളുടെയും ആദ്യഭാഗം ലഭ്യമായിട്ടുണ്ടല്ലോ.

നവീകരിച്ച പാഠപുസ്തകങ്ങൾ, ആക്ടിവിറ്റിബുക്കുകൾ, അധ്യാപക പരിശീലനം എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനാണ് ഈ ഗൂഗിൾ ഫോം തയ്യാറാക്കിയിരിക്കുന്നത്. പാഠപുസ്തകത്തിന്റെ/ ആക്ടിവിറ്റിബുക്കിന്റെ വ്യത്യസ്ത ഘടകങ്ങൾ നൽകിയിരിക്കുന്നു. ഏറ്റവും യോജിച്ച ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പ്രതികരണം രേഖപ്പെടുത്താവുന്നതാണ്.


ഗൂഗിൾ ഫോമിൽ നിന്ന് ലഭിക്കുന്ന ഡാറ്റ പാഠപുസ്തകങ്ങളുടെയും, പഠനവിഭവങ്ങളുടെയും ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് മാത്രമായിരിക്കും ഉപയോഗിക്കുന്നത്.


സെപ്തംബർ 13 നു മുമ്പ് പൂരിപ്പിക്കണം.

എൽ.പി തലം CLICK HERE




യു.പി തലം CLICK HERE

 


ഹൈസ്കൂൾ തലം CLICK HERE

സബ്ജില്ലാ ജില്ലാ കായിക മേളകൾ ഉടൻ പൂർത്തിയാക്കണം

 


സംസ്ഥാന സ്കൂൾ കായിക മേള 23/9/2024 നു നടക്കും. അതിനു മുമ്പായി സബ്ജില്ലാ ജില്ലാ തല മത്സരങ്ങൾ നടത്തണം.

IT Quiz 6

 



PDF


  • What does IT stand for?

എന്താണ് ഐ.ടി?

Information Technology

  • “.mp4” extension typically refers to which type of computer file?

ഏത് ഫയലിനു വേണ്ടിയാണ് MP4 ഉപയോഗിക്കുന്നത്?

Movie file (video file)

  • Which component is known as the heart of a computer?

കമ്പ്യൂട്ടറിന്റെ ഹൃദയം എന്നു വിളിക്കപ്പെടുന്ന ഭാഗം?

CPU

  • Opera, Chrome and Safari are.....

Web browser

  • Who is the father of the first modern computer?

ആദ്യത്തെ ആധുനിക കമ്പ്യൂട്ടറിന്റെ പിതാവ്?

Charles Babbage

  • Which animal is the official mascot of the Linux operating system?

ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ചിഹ്നം ഈ ജീവിയാണ്

Penguin

  • Where did the name for the QWERTY keyboard come from?

നാം ഇന്നു കാണുന്ന കീ ബോർഡിനെ QWERTY keyboard എന്നും പറയാറുണ്ട്. കാരണമെന്ത്?

കീ ബോർഡിലെ കീകളുടെ ക്രമം കാരണം

  • Every computer on the Internet can be uniquely identified by.....

ഓരോ കമ്പ്യൂട്ടറും ഇന്റർനെറ്റിൽ തിരിച്ചറിയപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്

IP address

  • You can press the “Ctrl” key plus which alphabet letter for the “Paste” command on the computer?

Paste ചെയ്യാൻ കൺട്രോൾ കീയുടെ കൂടെ ഏത് കീയാണ് അമർത്തേണ്ടത്?

v

  • Which of the following technologies was named after Harald Blatonn, a Danish-Norwegian king?

ഫോണുകളിലും മറ്റും കാണപ്പെടുന്ന ഒരു സാങ്കേതിക വിദ്യ Harald Blatonn എന്ന രാജാവിന്റെ പേരിൽ നിന്നു വന്നതാണ്. ഏതാണത്?

Bluetooth

IT QUIZ 5

 


ഈ ക്വിസിൽ ഇംഗ്ലീഷിൽ കൂടി ചോദ്യങ്ങൾ കൊടുത്തിട്ടുണ്ട്. അഭിപ്രായം അറിയിക്കണേ...



IT QUIZ PART 4








Sasthrolsavam

         School Sasthrolsavam Manual (Revised)

  • Download

  • Sasthrolsavam Online Portal

    Download

  • Sasthrolsavam Item List.

    Download

  • Sample Application Forms- IT Fair

    Download

  • Sample Application Forms- Work experience Fair On the Spot

    Download

  • Sample Application Forms- Social science Fair

    Download

  • Sample Application Forms- Mathematics Fair

    Download

  • Sample Application Forms- Science Fair

    Download

Kerala Education Act & Rules

 

THE KERALA EDUCATION ACT, 1958 and THE KERALA EDUCATION RULES, 1959
Fourth Edition




Kerala Education Rules 
Chapters

പ്രവൃത്തി പരിചയ മേള On the spot

 





K-TET ഏപ്രിൽ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.



 K-TET ഏപ്രിൽ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 

ജൂൺ 22, 23 ആയിരുന്നു പരീക്ഷ.


CLICK HERE 



ഗണിത ക്വിസ് ഓൺലൈൻ . 3,4 ക്ലാസുകളിലെ കുട്ടികൾക്ക്



ഗണിത ക്വിസ് ഓൺലൈൻ 

3,4  ക്ലാസിലെ കുട്ടികൾക്ക് പരീക്ഷ എഴുതാം.




തയ്യാറാക്കിയത്:

മുസ്തഫ ഇ,

ഗവ. എൽ പി സ്കൂൾ കൽപ്പറ്റ



കടങ്കഥകൾ 5

 






സ്കൂൾ ശാസ്ത്രോത്സവം